ആലുവ : റൂറൽ ജില്ലയിലെ മികച്ച സേവനത്തിന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഏഴ് പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദന പത്രം നൽകി ആദരിച്ചു.
ഓവറോൾ പെർഫോമെൻസിന് സുനിൽ തോമസ് (ഇൻസ്പെക്ടർ ഞാറയ്‌ക്കൽ), മൂവാറ്റുപുഴയിലെ അതിഥിത്തൊഴിലാളി യുടെ കൊലപാതകക്കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത ബേസിൽ തോമസ് (ഇൻസ്പെക്ടർ മൂവാറ്റുപുഴ), മയക്ക് മരുന്ന്, ഒൺലൈൻ തട്ടിപ്പ് കേസുകളിലെ പ്രതികളെ പിടികൂടിയ എ എൽ അഭിലാഷ് (തടിയിട്ട പറമ്പ് ഇൻസ്പെക്ടർ ), സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണത്തിന് ബിജു ജോൺ (അസി. സബ് ഇൻസ്പെക്ടർ പുത്തൻകുരിശ്), കോലഞ്ചേരിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ആന്ധ്രയിലെ വിജയവാഡയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിന് ജി.ശശീധരൻ (സബ് ഇൻസ്പെക്ടർ പുത്തൻകുരിശ്), മയക്കുമരുന്ന് പിടികൂടിയ കേസിൽ പി.എ അബ്ദുൾ മനാഫ് (അസി. സബ് ഇൻസ്പെക്ടർ പെരുമ്പാവൂർ), അരുൺ കെ.കരുൺ (സിവിൽ പോലീസ് ഓഫീസർ തടിയിട്ട പറമ്പ്) എന്നിവരാണ് അഭിനന്ദ പത്രത്തിന് അർഹരായത്.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.പി അഭിനന്ദനപത്രം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക