പഞ്ച്കുള : ഹരിയാനയിലെ ബിജെപി നിയമസഭാ കക്ഷി നേതാവായി നയാബ് സിംഗ് സൈനിയെ ബുധനാഴ്ച ഐകകണ്‌ഠേന തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പങ്കെടുത്ത യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിയാന ബിജെപി എംഎൽഎമാരും സൈനിയെ തിരഞ്ഞെടുക്കുകയായിരുന്നു. എംഎൽഎമാരായ കൃഷൻകുമാർ ബേദിയും അനിൽ വിജും ചേർന്നാണ് സൈനിയുടെ പേര് നിർദേശിച്ചത്.
മാർച്ചിൽ മനോഹർ ലാൽ ഖട്ടാറിന് പകരം ഹരിയാന മുഖ്യമന്ത്രിയായ സൈനി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി മുഖമായിരുന്നു. തുടർന്ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം തവണയും വിജയിച്ചു. കോൺഗ്രസിന്റെ 37 ന് എതിരെ 48 സീറ്റുകൾ നേടിയാണ് പാർട്ടി വിജയം കൈവരിച്ചത്.
അതേ സമയം സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക