ലഖ്നൗ: സംസ്ഥാനത്ത് രണ്ട് കോടി പുതിയ അംഗങ്ങൾ ബിജെപിയിൽ ചേർന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒക്ടോബർ ഒന്നിന് ആരംഭിച്ച പാർട്ടിയുടെ മെമ്പർഷിപ്പ് കാമ്പയിന്റെ രണ്ടാം ഘട്ടം അവസാനിപ്പിച്ചതോടെയാണ് അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ ഇക്കാര്യം അറിയിച്ചത്.
പുതിയതായി ചേർന്ന അംഗങ്ങളെ ആദിത്യനാഥ് ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ഈ നേട്ടത്തിൽ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തെ പ്രശംസിക്കുകയും ചെയ്തു.
‘വികസിത ഉത്തർപ്രദേശ് വികസിത ഇന്ത്യ’ എന്ന പ്രമേയത്തിന്റെ പൂർത്തീകരണത്തിൽ ‘നേഷൻ ഫസ്റ്റ്’ എന്ന മനോഭാവത്തിൽ മുഴുകിയിരിക്കുന്ന സംസ്ഥാന ബിജെപി കുടുംബത്തിലെ ഓരോ അംഗവും പൂർണ ഊർജവും പ്രതിബദ്ധതയും ഉള്ള പങ്കാളികളാണെന്ന് തെളിയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രണ്ടാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിൻ ഒക്ടോബർ ഒന്നിന് ആരംഭിച്ച് 15 വരെ നീണ്ടു നിന്നു.
കഴിഞ്ഞ മാസം ഇവിടെ നടന്ന പാർട്ടി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രവർത്തകരുടെയും യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി രണ്ട് കോടി പുതിയ അംഗങ്ങളെ ലക്ഷ്യമിടുന്നതായി പ്രഖ്യപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: