ജെറുസലേം: ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം. സെപ്റ്റംബറില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സമെര്‍ അബു ദഖ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും ഷിന് ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ മുന്‍ ഹമാസ് ഏരിയല്‍ അറേ മേധാവി അസെം അബു റകബയുടെ പിന്‍ഗാമിയായിയിരുന്നു സമെര്‍ അബു ദഖ. ഹമാസിന്റെ നിരവധി ഡ്രോണ്‍ ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നു സമീര്‍ അബു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിന് പിന്നില്‍ അബു ദഖ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് ഹമാസിന് നേതൃത്വം നൽകിയത് അബു മുറാദായിരുന്നു. ആ ആക്രമണത്തിൽ ഹാംഗ് ഗ്ലൈഡറുകൾ വഴി ഇസ്രായേലിലേക്ക് കടന്ന ആക്രമണകാരികളുമുണ്ടെന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നൽകിയ ഹമാസിന്റെ കമാൻഡോ സേനയുടെ സൈറ്റുകൾ ഒറ്റരാത്രികൊണ്ട് വിവിധ ആക്രമണങ്ങളിലൂടെ നശിപ്പിച്ചെന്നും ഐഡിഎഫ് പറഞ്ഞു. ഹമാസ് ഭീകരസംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: