കൊച്ചി: വഖഫ് ബോര്‍ഡിന്റെ അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി. മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്നത് വലിയ ഭൂമി കൊള്ളയാണെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബു പറഞ്ഞു.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും, പ്രതിപക്ഷവും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ രാഷ്ട്രീയം മാറ്റിവച്ച് ഒരുമിച്ചു നില്‍ക്കണം. നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്നും ആര്.വി. ബാബു പറഞ്ഞു. ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.സി. സാബു ശാന്തി, വൈസ് പ്രസിഡന്റുമാരായ ക്യാപ്റ്റന്‍ കെ. സുന്ദരന്‍, എസ്. സുധീര്‍, മുനമ്പം വേളാങ്കണിമാതാ പള്ളി വികാരി ഫാദര്‍ ആന്റണി സേവ്യര്‍, സമരസമിതി നേതാക്കളായ ബെന്നി കല്ലുങ്കല്‍, ബെന്നി കുറുപ്പശ്ശേരി, സെബാസ്റ്റിന് പാലക്കല്‍, സിജി ജീന്സന്, പ്രദീപ് മുത്തണ്ടാശ്ശേരി എന്നിവരും പങ്കെടുത്തു.
വഖഫ് ബോര്‍ഡ് മുനമ്പം തീരദേശത്ത് നടത്തുന്ന ഭൂമി കൈയേറ്റത്തിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമുദായിക സംഘടനകളും മറ്റ് സാംസ്കാരിക സാമൂഹിക സംഘടനകളും രംഗത്ത് വന്നു. മുനമ്പം ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
വഖഫിന്റെ ഭൂമി കൈയ്യേറ്റം എന്തു വന്നാലും ചെറുക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാം സംരക്ഷണവും നല്‍കുമെന്നും സമര പന്തലില്‍ എത്തുന്നവര്‍ അറിയിച്ചിട്ടുണ്ട്. തിരുവല്ല സേവ് ഔവര്‍ നേഷന്‍ കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചിരുന്നു.
സമരത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ബിജെപി സംസ്ഥാന സമിതിഅംഗം ഇ.എസ്. പുരുഷോത്തമന് സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.
വേളാങ്കണ്ണി പള്ളിവികാരി ഫാദര്‍ ആന്റണി സേവിയര്‍ , സമരസമിതി ചെയര്മാന് സെബാസ്റ്റ്യന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷബിന് ലാല്തെക്കേടത്ത്, ജിന്‍സി ആന്റണി, പ്രദീപ്, കെ.എസ്. സിനോജ്, ബിജിത്ത് ചക്കമുറി,ബെന്നി കുറുപ്പശ്ശേരി,ബാബു സി കറാന്, ബെന്നിഎന്നിവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: