ഒട്ടാവ: ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനിടെ, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ എല്ലാ വിശ്വാസവും നഷ്‌ടപ്പെട്ടെന്ന ആരോപണവുമായി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ ബോഡ്‌മാന്‍. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് രണ്ട് രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ വര്‍ധിച്ച് വരുന്ന വിടവിനുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ധിച്ച് വരുന്ന തീവ്രവാദം തടയാന്‍ കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണയ്‌ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും മറിച്ച് കാനഡയിലെ വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം വെല്ലുവിളിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ക്ഷേത്രങ്ങൾ വികൃതമാക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ ബോർഡ്മാൻ ചൂണ്ടിക്കാട്ടി. ” ഇന്ത്യയിലെ നയതന്ത്രജ്ഞർക്ക് മാത്രമല്ല, കാനഡയിലെ ജനങ്ങൾക്കും പലപ്പോഴും സുരക്ഷിതത്വമില്ലായ്‌മ അനുഭവപ്പെടുന്നുണ്ട്. നമ്മുടെ ഇടയിലുള്ള ഏറ്റവും അക്രമാസക്തരായ, കനേഡിയൻ വിരുദ്ധരായ ആളുകളെയാണ് ഈ സർക്കാർ ഏറ്റവും നല്ല രീതിയിൽ പരിഗണിക്കുന്നത്.
ജിഹാദികൾ തെരുവുകളിലൂടെ മാർച്ച് ചെയ്യുകയാണ്. ജൂതന്മാരെ ഇല്ലാതാക്കുമെന്ന് അവർ പരസ്യമായി ഭീഷണി മുഴക്കുന്നു. ജൂത വിദ്യാലയങ്ങൾക്ക് നേരെ അവർ വെടിവയ്‌പ്പ് നടത്തുന്നു. സർക്കാർ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന നിശബ്ദ പിന്തുണയ്‌ക്ക് അനന്തരഫലങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് രാജ്യത്തെ നല്ലൊരു ശതമാനം കനേഡിയൻ പൗരന്മാർ ഇന്ത്യയിലെ സർക്കാർ പറയുന്നതിനെ അംഗീകരിക്കുന്നത്. ജൂത, ഹിന്ദു, ക്രിസ്ത്യൻ കനേഡിയന്മാർക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം ലഭിക്കുന്നില്ല.
കഴിഞ്ഞ കുറച്ച് വർഷത്തിനിടെ 100ലധികം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. നിയമത്തെ അനുസരിക്കുന്ന, ദേശസ്‌നേഹികളായ കനേഡിയന്മാരെ ജസ്റ്റിൻ ട്രൂഡോ കുറ്റവാളികളെ പോലെയാണ് കാണുന്നത്. പരസ്യമായ ഭീഷണി മുഴക്കിക്കൊണ്ടാണ് തീവ്രവാദികൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവർ എല്ലായ്‌പ്പോഴും സുരക്ഷിതരായി തുടരുന്നു. ഖാലിസ്ഥാനികൾക്ക് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് ഫ്‌ളോട്ട് ചെയ്യാനും, ഇന്ത്യയിലെ മന്ത്രിമാരെ കൊലപ്പെടുത്തുമെന്ന് പറയാനും ഒരു രാജ്യത്തെ നശിപ്പിച്ചു കളയാനുമെല്ലാം ധൈര്യം നൽകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ട്രൂഡോയുടെ പാർട്ടി വരുന്ന തെരഞ്ഞെടുപ്പോട് കൂടി ഇല്ലാതാകുമെന്നും” ബോർഡ്മാൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: