Kerala

കോഴിക്കോട് ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികന്‍ മരിച്ചു

കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദന്‍ റോഡരികിലേക്ക് തെറിച്ചുവീണത്

Published by

കോഴിക്കോട്: ഓടുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികന്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദന്‍ റോഡരികിലേക്ക് തെറിച്ചുവീണത്.

ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയവെയാണ് ഗോവിന്ദന്‍ തെറിച്ചുവീണത്. ബസിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു.തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by