പാലക്കാട് :പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ജവാൻ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തിരിച്ചടിയായി ജലക്ഷാമം.
ജവാന്‍ മദ്യം ഉണ്ടാക്കാന്‍ ശുദ്ധജലം നൽകാനാകില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകൾ പ്രമേയം പാസാക്കിയതോടെയാണ് മദ്യ നിര്‍മ്മാണം പ്രതിസന്ധിയിലായത്. വരള്‍ച്ചയ്‌ക്ക് പേര് കേട്ട ജില്ലയായ പാലക്കാട് ഇപ്പോഴേ ജലക്ഷാമം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പേരില്‍ തന്നെയാണ് പാലക്കാട് ജില്ലിയില്‍ കൊക്കകോള ഫാക്ഠറി അടച്ചുപൂട്ടേണ്ടിവന്നത്.
ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്. മറ്റ് വഴികൾ തേടേണ്ട സ്ഥിതിയാണ് ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: