India

റെയിൽവേ ട്രാക്കിൽ വൈദ്യുതി കമ്പികൾ ; എമർജൻസി ബ്രേക്ക് പ്രയോഗിച്ച് , ആയിരങ്ങളുടെ ജീവൻ രക്ഷിച്ച് പൈലറ്റുമാർ

Published by

ഡെറാഡൂൺ ; ഉത്തരാഖണ്ഡിൽ റെയിൽവേ ട്രാക്കിൽ ഹൈ ടെൻഷൻ ഇലക്ട്രിക് കേബിളുകൾ . ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ അതീവ വൈദഗ്ധ്യം മൂലം .

ഡെറാഡൂൺ-തനക്‌പൂർ വീക്ക്‌ലി എക്‌സ്‌പ്രസ് ഖത്തിമ റെയിൽവേ സ്‌റ്റേഷൻ കടന്നപ്പോഴാണ് സംഭവം. ഉധം സിംഗ് നഗർ ജില്ലയിലെ ട്രാക്കിൽ 15 മീറ്റർ നീളമുള്ള ഇലക്ട്രിക് കേബിളുകൾ കാണുകയായിരുന്നു . തുടർന്ന് എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തി.

വിവരം ആർപി എഫിനെ അറിയിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി . രണ്ട് ദിവസം മുൻപ് ഉത്തരാഖണ്ഡിലെ ദന്തേരയില്‍ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി . ദന്തേര സ്റ്റേഷനിൽ നിന്ന് ഒരു കി.മീ ദൂരത്തില്‍ ലന്ദൗരയ്‌ക്കും ദന്തേരയ്‌ക്കും ഇടയിലാണ് ട്രാക്കില്‍ ചുവന്ന നിരത്തിലുള്ള കാലി സിലിണ്ടര്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by