മംഗളൂരു: അഴിമതിക്കാരും ഹിന്ദു വിരുദ്ധരുമായ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി കർണാടക ബിജെപി ഘടകം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണും. സംസ്ഥാന ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിലാണ് രാഷ്‌ട്രപതിയെ സന്ദർശിക്കുക.
തങ്ങൾ രാഷ്‌ട്രപതിയെ കാണുകയും ഈ ഹിന്ദു വിരുദ്ധ സർക്കാരിനെയും മുഖ്യമന്ത്രിയെയും പിരിച്ചുവിടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുമെന്ന് വിജയേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനു പുറമെ രണ്ട് വർഷം മുമ്പ് വടക്കൻ കർണാടക പട്ടണത്തിൽ പോലീസ് വാഹനങ്ങൾ നശിപ്പിക്കുകയും നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപകാരികൾക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഒക്ടോബർ 25 ന് ഹുബ്ബള്ളിയിൽ പാർട്ടി വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജയേന്ദ്ര പറഞ്ഞു.
ഹുബ്ബള്ളി ആക്രമണത്തിൽ ഉൾപ്പെട്ട സാമൂഹിക വിരുദ്ധർക്കെതിരായ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും ഹിന്ദു പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
2022 ഏപ്രിൽ 16 ന് ഹുബ്ബള്ളിയിൽ പോലീസുകാരെ കല്ലെറിഞ്ഞ് ആക്രമിച്ച ജനക്കൂട്ടത്തിനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഒക്ടോബർ 10 നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: