ന്യൂദൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന ജമ്മു കശ്മീർ എംപി ഷെയ്ഖ് അബ്ദുൾ റഷീദിന്റെ ഇടക്കാല ജാമ്യം ദൽഹി കോടതി ഈ മാസം 28 വരെ നീട്ടി.
രേഖകൾ പരിശോധിച്ചെന്നും അപേക്ഷയെ എതിർക്കുന്നില്ലെന്നും എൻഐഎ അറിയിച്ചതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി ചന്ദർജിത് സിംഗ് റാഷിദിന്റെ പിതാവിന്റെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ റഷീദിന്റെ പതിവ് ജാമ്യാപേക്ഷയിലെ ഉത്തരവാണ് ജഡ്ജി ഒക്ടോബർ 28ലേക്ക് മാറ്റിയത്.
കൂടാതെ തന്റെ കക്ഷി കാലാവധി നീട്ടാൻ ആവശ്യപ്പെടുന്നത് അവസാനമായിട്ടാണെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനു പുറമെ തന്റെ കക്ഷി വ്യവസ്ഥകളൊന്നും ലംഘിച്ചതായി എൻഐഎ ആരോപിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: