കോട്ടയം: ഇടതുമുന്നണിയില്‍ ‘പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കാന്‍ വെമ്പുന്ന’ സിപിഐക്കെതിരെ സിപിഎം നേതൃത്വത്തില്‍ കടുത്ത അതൃപ്തി. ഏറ്റവും ഒടുവില്‍ സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തിയ സിപിഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നിലപാടാണ് എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. ജീവനക്കാരുടെ അനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും തൊഴിലാളി വിരുദ്ധമായ പങ്കാളിത്ത പെന്ഷന് പദ്ധതി തുടരുകയാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങും എന്നുമാണ് ജോയിന്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്.
വിവാദ വിഷയങ്ങളില്‍ സിപിഎമ്മിനെ സിപിഐ ഒറ്റപ്പെടുത്തുന്നത് ഇത് ആദ്യമല്ല. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ക്കശ നിലപാടെടുക്കാനും സര്‍ക്കാരിനെ മുട്ടുകുത്തിക്കാനും സിപിഐയ്ക്കു കഴിഞ്ഞു. ശബരിമല സ്പോട്ട് ബുക്കിംഗ് വിഷയത്തിലും ബിജെപിക്കും മറ്റു ഹൈന്ദവ സംഘടനകള്‍ക്കും ഒപ്പം ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി. ഒടുവില്‍ ആ തീരുമാനവും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ഇടതുമുന്നണിയിലെ ശല്യക്കാരനായ ഘടകകക്ഷിയായി സിപിഐ മാറിയെന്നാണ് സിപിഎമ്മിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: