ഇടുക്കി: മലങ്കര ഡാമിന്റെ സമീപം കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് അനുവദിച്ച ഭൂമി വാസയോഗ്യമാക്കിയില്ലെന്ന് പരാതി. 13 കുടുംബങ്ങള്‍ക്കായി 51 സെന്റോളം ഭൂമിയാണ് മലങ്കരയില്‍ അനുവദിച്ചത്. ഇതില്‍ 5 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ വീട്
നിര്‍മിച്ച് നല്കി. മിച്ചമുള്ള 8 പേര്‍ക്ക് വീടെന്ന സ്വപ്നം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.
ഇതില്‍ 4 വീട്ടുകാരാണ് മുട്ടം പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നത്. സമീപത്തെ ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലം അനുവദിച്ച് നല്‍കണമെന്നാണ് ആവശ്യം. തീരുമാനം പഞ്ചായത്തിന് തന്നെ എടുക്കാന്‍ കഴിയാത്തതിനാല്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി. സ്ഥലം അനുവദിച്ച്
കഴിഞ്ഞതിനാല്‍ മാറ്റി മറ്റൊരു ഭൂമി അനുവദിക്കാന്‍ ഏറെ കടമ്പകള്‍ കടക്കണം.
സംരക്ഷണ ഭിത്തിക്ക് 27 ലക്ഷം ചെലവ്
മലങ്കര ഹില്ലി അക്വ കുടിവെള്ള ഫാക്ടറിക്ക് സമീപത്തെ എംവിഐപി വക സ്ഥലമാണ് ഇവര്‍ക്കായി അനുവദിച്ചിട്ടുള്ളത്. മിച്ചമുള്ള എട്ട് വീടുകള്‍ നിര്മിക്കണമെങ്കില് കുന്നിന് ചെരിവായ ഈ പ്രദേശത്ത് ഉയരത്തില്‍ മതില് കെട്ടി സംരക്ഷിക്കണം. ശേഷം 30 അടി
യോളം ഉയരത്തില്‍ മണ്ണിട്ട് നികത്തണം. അതിന് ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഈ തുക പഞ്ചായത്തിന് കണ്ടെത്താന്‍ പ്രയാസമായതിനാല്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായ
ത്ത്, എംഎല്‍എ, എംപി എന്നിവര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ്. പെരുമറ്റത്തെ ഭൂമി യോഗ്യമാക്കിയെടുക്കുന്നതിന് 27 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് മുട്ടം ഗ്രാ
മപഞ്ചായത്ത് ഓവര്‍സീയര്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയത്.
അല്പം കൂടി ചെലവ് ചുരുക്കി ചെറിയ രീതിയില്‍ മതില് നിര്‍മിച്ചാലും വീടുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് മറ്റ് എഞ്ചിനീയര്‍മാര്‍ പറയുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി
എംപി ഫണ്ട് ചെലവഴിക്കാന്‍ കഴിയില്ല. എന്നാല്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് എന്നിവര്‍ക്ക് തോട്ടുപുറംപോക്ക് കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് ചെലവഴികള്‍ കഴിയും. വര്‍ഷം 15 ലക്ഷം രൂപ വീതം മാറ്റിവെച്ചാല്‍ പോലും 2 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തി
യാക്കാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
നിലവില്‍ കുടില്‍കെട്ടി താമസം
7 കുടുംബങ്ങളും നിലവില്‍ ഡാമിന് സമീപത്ത് മലങ്കര ടൂറിസം പ്രദേശത്ത് കുടില്‍ കെട്ടി താമസിച്ചു വരികയാണ്. മലങ്കര ഡാമിന്റെ നിര്‍മാണത്തിനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണ് ഇവര്‍. ഡാം സൈറ്റില്‍ അഞ്ച് രൂപയായിരുന്ന അന്ന് കൂലിയായി നല്‍കിയിരുന്നത്.
ഡാം സൈറ്റിനു പുറത്ത് ഒമ്പത് രൂപ കൂലിയുണ്ടായിരുന്നപ്പോള്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികള്‍ വിസമ്മതിച്ചിരുന്നു. അന്ന് അവിടെ ജോലി ചെയ്യുന്നവര്‍ക്ക് വീട് വെക്കാന്‍ സൗജന്യ ഭൂമി നല്‍കാമെന്ന ഉറപ്പിന്മേല് ഇവര്‍ ഡാമിന് സമീപം കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞകൂലിക്കും ഡാം നിര്‍മാണത്തിലും അനുബന്ധ ജോലികളിലും തുടരുകയായിരുന്നു.
ഇതിനിടെ ഇലപ്പള്ളി വില്ലേജില്‍ ഇവര്‍ക്ക് സ്ഥലം നല്കാന് ആലോചിച്ചെങ്കിലും ഈ പ്രദേശെത്ത് താമസിച്ചാല്‍ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് മുട്ടത്തെ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നല്കിയ നിവേദനത്തിലാണ് ഇവരെ പെരുമറ്റത്ത് മൂന്ന് സെന്റ് വീതം ഭൂമി നല്കി പുനരധിവസിപ്പിക്കു
ന്നതിന് സര്‍ക്കാര്‍ നടപടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: