ന്യൂദല്‍ഹി: കോസ്റ്റ്ഗാര്‍ഡിന്റെ പുതിയ മേധാവിയായി എസ്. പരമേഷിനെ നിയമിച്ചു. ഇന്ന് അദ്ദേഹം അധികാരമേല്‍ക്കും. നിലവില്‍ അഡീ. ഡയറക്ടര്‍ ജനറലാണ്.
ദല്‍ഹിയിലെ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്തെ ഡയറക്ടര്‍ ജനറല്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ചെന്നൈയിലെ കോസ്റ്റ് ഗാര്‍ഡ് റീജിയണല്‍ ആസ്ഥാനത്ത് ചീഫ് സ്റ്റാഫ് ഓഫീസര്‍, ചെന്നൈ കോസ്റ്റ് ഗാര്‍ഡ് റീജിയന് ഈസ്റ്റിലെയും വെസ്റ്റിലെയും ഫഌഗ് ഓഫീസര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജിലും വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലുമാണ് പരമേഷ് പഠനം പൂര്‍ത്തിയാക്കിയത്. ഐസിജിയുടെ ഭാഗമായ അഡ്വാന്‍സ്ഡ് ഓഫ്ഷോര്‍ പട്രോള്‍ വെസ്സല്‍ സമര്, ഓഫ്ഷോര്‍ പട്രോള്‍ വെസല്‍ വിശ്വസ്ത് എന്നീ കപ്പലുകളിലും പരമേഷ് സേവനമനുഷ്ടിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: