Categories: News

‘അനന്ത’; തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

Published by

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍ പ്രഖ്യാപിച്ചു..
18 ലക്ഷം ചതുരശ്ര അടിയില്‍ 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന പുതിയ ടെര്‍മിനല്‍ ‘അനന്ത’ എന്ന പേരില്‍ അറിയപ്പെടും. കൂടാതെ ഹോട്ടല്‍, ഫുഡ് കോര്‍ട്ട് എന്നിവ അടങ്ങുന്ന സിറ്റി ഫെസിലിറ്റി, പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും നിലവില്‍ വരും.. 3 വര്‍ഷം കൊണ്ട് 1300കോടി നിക്ഷേപം .. അതിനു ശേഷം നിലവിലെ ഡോമസ്റ്റിക് ടെര്‍മിനല്‍ ഇരിക്കുന്നിടത്ത് പുതിയ ടെര്‍മിനലും നിലവില്‍ വരും..
2028 ല്‍ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തീകരിക്കപ്പെടും. റെയില്‍ റോഡ് കണക്ടിവിറ്റി ഉള്‍പ്പെടെ പ്രത്യേക സാമ്പത്തിക മേഖലയുടെ നിര്‍മ്മാണവും ആവിഷ്‌കാര ഘട്ടത്തില്‍ എത്തും എന്നാണ് കരുതപ്പെടുന്നത്..
അതോടൊപ്പം തന്നെ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ലോജിസ്റ്റിക് ക്ലസ്റ്റര്‍ അടക്കം നിലവില്‍ വരും.. എയര്‍പോര്‍ട്ട് കൂടി ബന്ധപ്പെടുത്തുന്നതോടെ വലിയ സാമ്പത്തിക കുതിപ്പ് ഉണ്ടാകും..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by