ഫിന്നിഷ്: യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ ഗ്രീസിനോട് തോറ്റ ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ കീഴടക്കി.
ഹെല്‍സിങ്കി ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനായി 18-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷ്, 74-ാം മിനിറ്റില്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ്, 84-ാം മിനിറ്റില്‍ ഡെക്ലാന് റൈസ് എന്നിവര്‍ വലകുലുക്കി. 87-ാം മിനിറ്റില്‍ ആര്‍ട്ടു ഹൊസ്കൊനെനാണ് ഫിന്‍ലന്‍ഡിനായി ആശ്വാസ ഗോള്‍ നേടിയത്.
ഗ്രീസിനെതിരെ തോറ്റ ടീമില്‍ ആറ്് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കോച്ച് ടീമിനെ മൈതാനത്തിറിക്കിയത്.ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിനു പകരം ഡീന്‍ ഹെന്ഡേഴ്സണ് ടീമിലെത്തി. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് 18-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. എയ്്ഞ്ചല് ഗോമസ് ഒരുക്കിയ അവസരത്തില്‍ നിന്ന് ജാക്ക് ഗ്രീലിഷാണ് ലക്ഷ്യം കണ്ടത്. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനിന്ു.
74-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡുയര്‍ത്തി. 25 വാര അകലെ നിന്ന് അര്‍നോള്‍ഡാണ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ടീമിന്റെ ലീഡ് ഉയര്‍ത്തിയത്. പത്ത് മിനിറ്റിനുള്ളില്‍ റൈസ് ഇംഗ്ലണ്ടിനായി മൂന്നാം ഗോളും നേടി. ഓലീ വാറ്റ്കിന്‍സിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ എത്തിയത്. പിന്നാലെ ആര്‍ട്ടു ഹൊസ്കൊനെ ഫിന്‍ലന്‍ഡിനായി ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗ്രൂപ്പ് രണ്ടിലെ മറ്റൊരു മത്സരത്തില്‍ ഗ്രീസ് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48-ാം മിനിറ്റില്‍ അനസ്താസിയോസ് ബകസെറ്റാസ്, പരിക്ക് സമയത്ത് പെട്രോസ് മാന്റലോസ് എന്നിവരാണ് ഗ്രീസിനായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മാള്‍ട്ട 1-0ന് മോള്‍ഡോവയെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: