ഹൈദരാബാദ് : അമരാവതിയിൽ ‘രത്തൻ ടാറ്റ ഇന്നവേഷൻ ഹബ്’ എന്ന പേരിൽ ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാൻ തീരുമാനിച്ചതായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇക്കാര്യം ട്വീറ്റ് ചെയ്തത് . അമരാവതിയിൽ സ്ഥാപിക്കുന്ന ഇന്നൊവേഷൻ ഹബ്ബിന് രത്തൻ ടാറ്റയുടെ പേരിടുകയാണ്. സ്റ്റാർട്ടപ്പുകളുടെ മാർഗദർശിയായി പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ഹബ്ബ് നിക്ഷേപ പ്രോത്സാഹന ഇക്കോ സംവിധാനം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്ബ് സംസ്ഥാനത്തെ മറ്റ് അഞ്ച് സോണൽ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. പ്രമുഖ വാണിജ്യ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും മേൽനോട്ടത്തിൽ അതത് മേഖലകളിലെ സാങ്കേതിക വിദ്യയുടെയും നൈപുണ്യത്തിന്റെയും കേന്ദ്രമായി രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ് വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു ട്വീറ്റിൽ വ്യക്തമാക്കി. അമരാവതിയിൽ തങ്ങൾ സ്ഥാപിക്കാൻ പോകുന്ന ‘രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്’ സംരംഭകത്വ ആവാസവ്യവസ്ഥയെയും മെൻ്റർ സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: