Kerala

ഭാരതീയ ദേശീയതയാകണം എല്ലാ സാഹിത്യസൃഷ്ഠികളുടെയും ഊര്‍ജ്ജസ്രോതസ്സ് : എഴുമറ്റൂര്‍ രാജരാജവര്‍മ്മ

Published by

തിരുവനന്തപുരം: ഭാരതീയ ദേശീയതയാകണം എല്ലാ സാഹിത്യസൃഷ്ഠികളുടെയും ഊര്‍ജ്ജസ്രോതസ്സ് എന്ന് എഴുമറ്റൂര്‍ രാജരാജവര്‍മ്മ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കവി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു, അദ്ദേഹം. സംസ്‌കൃതഭാഷാ സാഹിത്യമാണ് ഭാരതീയ സാഹിത്യത്തിന്റെ സ്രോതസ്സെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത ഉഷാരാജാ വാര്യര്‍ പറഞ്ഞു.വേദകാല ഭാഷയ്‌ക്കുശേഷം, വര്‍ത്തമാനകാലത്തെ കൃത്രിമ ബുദ്ധി നിര്‍മ്മിതികളുടെ ശൈലിയില്‍ കൃത്യതയും പൂര്‍ണ്ണതയും ഉറപ്പുവരുത്തി രൂപപ്പെടുത്തിയ ഭാഷയാണെന്നതാണ് സംസ്‌കൃതത്തിന്റെ ശ്രേഷ്ഠതയെന്നും ഉഷാരാജാ വാര്യര്‍ പറഞ്ഞു.
കെ. വി. രാജശേഖരന്‍ അധ്യക്ഷം വഹിച്ചു. സംസ്‌കൃതവും മറ്റെല്ലാം ഭാരതീയ ഭാഷകളും പ്രാമുഖ്യം നേടുകയെന്ന ലക്ഷ്യത്തിനുവേണ്ടി അഖിലഭാരതീയ സാഹിത്യ പരിഷത്ത് ഏറ്റെടുക്കുന്ന ഓരോ ദൗത്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ അഖിലകേരള തലത്തില്‍ നടന്ന കവിതാ രചനാ മത്സരത്തില്‍ വിജയികളായ വി.കെ. ലീലാമണി- തിരുവനന്തപുരം , എന്‍.എസ്സ്. നാരായണന്‍ നമ്പൂതിരി-എറണാകുളം ,സുകുമാരന്‍ കല്ലടിക്കോട- പാലക്കാട്, വിജയകുമാര്‍ മിത്രക്കമഠം- തിരുവനന്തപുരം എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മേളനത്തില്‍് വിതരണം ചെയ്തു.
കെ.സി. അജയകുമാറും തിരുമല ജയകുമാറും സംസാരിച്ചു. ജെ സോമശേഖരന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന കവി സമ്മേളനത്തില്‍ പത്തൊമ്പത് കവികള്‍ രചനകള്‍ അവതരിപ്പിച്ചു.
നവതി ആഘോഷിക്കുന്ന കവി പി. നാരായണക്കറുപ്പിനെ, പരിഷത്ത് പ്രതിനിധികളായ ഡോ കെ.സി. അജയകുമാര്‍, ജെ സോമശേഖര പിള്ള, അഡ്വ. ബി.കെ മധു, തിരുമല ജയകുമാര്‍, എന്നിവര്‍ വസതിയിലെത്തി ആദരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by