പുതുപ്പള്ളി: കേരള ആര്‍ട്സ് അക്കാഡമി തൃക്കോതമംഗലം ബ്രാഞ്ചിലെ വിജയദശമി വിദ്യാരംഭം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലകള്‍ വളര്‍ന്നു വരേണ്ടത് രാഷ്ട്രത്തിന്റെ ഉയര്‍ച്ചയ്ക്ക് ആവശ്യമാണെന്നും നാടിന്റെ പുരോഗതിയുടെ അടി്സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഏ ഐ കാലഘട്ടത്തിലെ കുട്ടികളെ നേരായ വഴിയിലേയ്ക്ക് നയിക്കുക ഏറെ പ്രയാസകരമായ കാര്യമാണ്. കേരള ആര്‍ട്സ് അക്കാഡമി ഇക്കാര്യത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിന്ദനാര്‍ഹമാണ്. നിരവധി കലാകാരന്മാരെ സൃഷ്ടിക്കുന്നതിനൊപ്പം മയക്കുമരുന്നുപോലുള്ള വിപത്തിനെതിരായ ബോധവല്‍ക്കരണപദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് മാതൃകാപരമാണ്. ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വാകത്താനത്ത് അന്താരാഷ്ട നിലവാരമുള്ള ഫുട്ബോള്‍ അക്കാഡമി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും എംഎല്‍എ അറിയിച്ചു . കനേഡിയന്‍ സ്ഥാപനവുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് ലഭിച്ച സ്ഥലത്തായിരിക്കും അക്കാദമി നിലവില്‍ വരുക. ഫുട്ബോളിനു പുറമെ മറ്റ് ചില കായിക ഇനങ്ങല്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട് . ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനം അധിപന് തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മയക്കുമരുന്നിനെതിരെ വടക്കേക്കര എല്‍ .പി സ്കൂള്‍ വിദ്യര്‍ത്ഥിനി അനാമിക അനീഷ് പ്രഭാഷണം നടത്തി. കലാകാരന്മാരെ നാടിന്റെ നന്മയുടെ പ്രതീകമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അക്കാഡമി ഡയറക്ടര്‍ സുനില്‍ പാറക്കാട് അധ്യക്ഷം വഹിച്ചു. ലതാകുമാരി സലിമോന്‍, പി.ആര് സന്തോഷ്, പി.എന്‍. ബാലകൃഷ്ണന്, രത്നമ്മ പാറക്കാട്, സ്വപ്ന സുനില്‍, ഡോ. രാമാനുജന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: