ന്യൂദല്‍ഹി: കെനിയയില്‍ വൈദ്യുതി വിതരണമേഖല ഭരിയ്ക്കാന്‍ അദാനി രംഗത്തെത്തുന്നു. ഏകദേശം 6186 കോടി രൂപയുടെ കരാറാണ് അദാനി ഉണ്ടാക്കിയിരിക്കുന്നത്. അദാനി എനര്‍ജി സൊലൂഷന്‍സും കെനിയന്‍ ഇലക്ട്രിസിറ്റി ട്രാന്സ്മിഷന് കമ്പനിയും (കെട്രാകോ) തമ്മിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. .
ഈ കരാര്‍ അനുസരിച്ച് കെനിയയില്‍ വൈദ്യുതി സബ് സ്റ്റേഷനുകളും വൈദ്യുതി വിതരണശൃംഖലകളും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനും അത് മാനേജ് ചെയ്യാനും ഉള്ള മുഴുവന്‍ അധികാരവുമാണ് അദാനിയ്ക്ക് ലഭിക്കുക.
കെനിയ തുടര്‍ച്ചയായി വൈദ്യുതി പോകുന്നത് വഴി ഇരുട്ടിലാവുകയാണ്. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം എന്ന നിലയിലാണ് കെനിയ അദാനിയെ കൊണ്ടുവന്നിരിക്കുന്നത്. വിശ്വസനീയമായ രീതിയില്‍ വൈദ്യുതി വിതരണം നടത്താവുന്ന ശക്തമായ വിതരണശൃംഖല സ്ഥാപിക്കല്‍ അദാനിയുടെ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: