Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേ: ഹോസ്‌കോട്ട് – ബേതമംഗല പാത ഈ മാസം തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 12:20 pm IST
in India

ബെംഗളൂരു: മലയാളികല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചെന്നൈ -ബെംഗളൂരു എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറില്‍ തുറക്കുന്നു. ഹോസ്‌കോട്ട് മുതല്‍ ബേതമംഗല വരെയുള്ള 71 കിലോമീറ്റര്‍ പാതയാണ് ഒക്ടോബറില്‍ തുറക്കുന്നത്.

നിലവില്‍ ഈ പാതയിലെ 400 മീറ്റര്‍ സ്ട്രെച്ചിലെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയായാല്‍ പാത തുറക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) റീജിയണല്‍ ഓഫീസര്‍ (കര്‍ണാടക)വിലാസ് പി. ബ്രഹ്മങ്കര്‍ പറഞ്ഞു.

ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഹോസ്‌കോട്ടില്‍ എക്‌സ്പ്രസ് വേയ്‌ക്ക് ഇന്റര്‍ചേഞ്ചുകളും മാലൂരിലും കെജിഎഫിലും അധിക ഇന്റര്‍ചേഞ്ചുകളും ഉണ്ടാ
കും. പരമാവധി വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും. കെജിഎഫ് ടൗണിലേക്കുള്ള യാത്രാ സമയം നിലവിലുള്ള ഹൈവേയില്‍ 1.5 മണിക്കൂറാണ്. എന്നാല്‍ പുതിയ പാത തുറക്കുന്നതോടെ ഇത് 45 മിനിറ്റായി കുറയും. കര്‍ണാടകയിലെ ഹോസ്‌കോട്ടിനെയും തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേ.

കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 260 കിലോമീറ്റര്‍ ദൂരത്തിലാണ് എക്‌സ്പ്രസ് വേയുടെ നാലുവരിപ്പാത കടന്നുപോകുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എട്ടുവരിപ്പാതയായി തീരുമാനിച്ച പദ്ധതി പിന്നീട് നാലുവരിപ്പാതയാക്കുകയായിരുന്നു. 260.85 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ -ബെംഗളൂരു എക്‌സ്പ്രസ് വേ ചെന്നൈയ്‌ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്‌ക്കും.

രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള അകലം 38 കിലോമീറ്റര്‍ കുറയ്‌ക്കാനും പദ്ധതി സഹായിക്കും. കര്‍ണാടകയില്‍ മാത്രം 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് പാക്കേജുകളും ചെറിയ പാലങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്ന പാതയുടെ 85 കിലോമീറ്റര്‍ നിര്‍മാണവും തമിഴ്‌നാട്ടിലെ 106 കിലോമീറ്റര്‍ പാതയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ചെറിയ പാലങ്ങളുടെ നിര്‍മാണം മാത്രമാണ് കര്‍ണാടകയില്‍ അവശേഷിക്കുന്നത്.

2011ല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഭാരത്മാല പരിയോജന പ്രോഗ്രാമിന് കീഴിലാണ് പുരോഗമിക്കുന്നത്. 2022 മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ചെന്നൈ – ബെംഗളൂരു എക്‌സ്പ്രസ് വേ പദ്ധതിക്ക് 17,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്ന് സംസ്ഥാനങ്ങളിലെയും വ്യവസായ മേഖലയ്‌ക്ക് കരുത്താകും.

ഭാവിയില്‍ എട്ടുവരിപ്പാതയാക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. 2650 ഏക്കര്‍ ഭൂമിയാണ് പാത നിര്‍മാണത്തിനായി ഏറ്റെടുത്തത്.

Tags: Karnataka NewsBengaluru-Chennai ExpresswayHoskote-Betamangala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

India

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.