തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ എസ് എഫ് ഐ ഒ അന്വേഷണം ശക്തമാക്കി. വീണയുടെ മൊഴികളിലും അന്വേഷണത്തിലും നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതിനാണു ചെന്നൈയിലെ ഓഫീസിലെത്തി എസ്.എഫ്.ഐ.ഒ. അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദിന് മുന്നില്‍ വീണാ വിജയന്‍ മൊഴിനല്‍കിയത്.
വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം.വീണാ വിജയന് പുറമേ രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. സിഎംആര്‍എല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയാണ്.കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന്, ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്ന കേസില്‍ എസ്.എഫ്.ഐ.ഒ. വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു.വീണ മാസപ്പടിയായി 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് കേസ്.
കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ഏറ്റെടുത്തത്. വീണയ്‌ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: