തിരുവനന്തപുരം: പരമേശ്വര്‍ജിയുടെ ജീവിതം ജ്ഞാന തപസ്സാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്കൃതി ഭവനില്‍ നടന്ന പുഷ്പര്‍ച്ചനയോടനുബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ജീവിതം സ്വാഭാവികമായി സംഭവിക്കുന്നതല്ല. സമൂഹത്തിന്റെ മുന്നേറ്റത്തിനായുള്ള നിയോഗമാണത്. പൂജനീയ ഗുരുജിയും ഇത്തരത്തില്‍ തന്നെയായിരുന്നു. സംഘം മുന്നോട്ട് വയ്ക്കുന്ന വിശാലാര്‍ത്ഥത്തിലുള്ള ആത്മീയതയുടെ പതാകാവാഹകരാണ് ഇവര്‍ രണ്ടു പേരും.
സംസ്കൃതി ഭവനില്‍ നടന്ന പുഷ്പാര്‍ച്ചനയിലും യോഗത്തിലും ഡോ. സി.വി. ജയമണി, ഡോ. കെ. വിജയകുമാരന്‍ നായര്‍, ഡോ. ശങ്കരന്‍കുട്ടി നായര്‍, ഡോ. ലക്ഷ്മി വിജയന്, അഡ്വ. അഞ്ജനാദേവി, ആര്. ശശീന്ദ്രന്, കെ.വി. രാജശേഖരന്, എം. വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: