ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച്എഎല്‍) മഹാരത്ന പദവി നല്കി കേന്ദ്ര ധനമന്ത്രാലയം. മഹാരത്ന പദവി ലഭിക്കുന്ന 14-ാമത്തെ പൊതുമേഖലാ സ്ഥാപനമാണ് എച്ച്എഎല്‍. 1940 ഡിസംബറില്‍ സ്ഥാപിതമായ ബെംഗളൂരു ആസ്ഥാനമായുള്ള എച്ച്എഎല്‍ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബഹിരാകാശപ്രതിരോധ നിര്‍മ്മാതാക്കളില്‍ ഒന്നാണ്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് 2023–24 സാമ്പത്തിക വര്‍ഷത്തില്‍ 28,162 കോടി വാര്‍ഷിക വിറ്റുവരവും 7,595 കോടി ലാഭവും നേടാനായിരുന്നു. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ വളര്‍ച്ചയ്ക്ക് എച്ച്എഎല്ലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
പൊതുമേഖലാ കമ്പനികളുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി കേന്ദ്രസര്‍ക്കാര്‍ നല്കിവരുന്നതാണ് മിനിരത്ന, നവരത്ന, മഹാരത്ന പദവികള്‍. മിനിരത്ന കമ്പനികളെയാണ് പ്രവര്‍ത്തനം വിലയിരുത്തി നവരത്നയായും മഹാരത്നയായും ഉയര്‍ത്തുന്നത്. ബിഎച്ച്ഇഎല്‍, ബിപിസിഎല്‍, കോള്‍ ഇന്ത്യ, ജിഎഐഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍, എന്‍ടിപിസി, ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഓയില്‍ ഇന്ത്യ, ആര്‍ഇസി പിഎഫ്സി തുടങ്ങിയവയാണ് മഹാരത്ന പദവി ലഭിച്ച സ്ഥാപനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: