ന്യൂദല്‍ഹി: ദേശീയ ബാലാവകാശ കമ്മിഷന്‍ മദ്രസകളുമായി ബന്ധപ്പെട്ട് നല്‍കിയ ശിപാര്‍ശ ഉപയോഗിച്ച് കേരളത്തില്‍ ചിലര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ദേശീയ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം മുസ്ലിം സമുദായത്തിലെ കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ്. പല സംസ്ഥാനങ്ങളിലും മദ്രസകളില്‍ മാത്രം പഠിക്കുന്ന കുട്ടികളുണ്ട്.
ഇവര്‍ ഇവിടങ്ങളില്‍ നിന്ന് മതം മാത്രമാണ് പഠിക്കുന്നത്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇവരെ സ്‌കൂളുകളില്‍ ചേര്‍ത്ത് ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് കമ്മിഷന്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
എന്നാല്‍ ഇതുവെച്ച് മുസ്ലിം സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. നുണപ്രചാരണം നടത്തുകയാണ് ചിലര്‍.
ഭാരതം വികസിത രാജ്യമാകുമ്പോള്‍ അതിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാവിഭാഗത്തിനും ലഭ്യമാകണം. സാധാരണക്കാരായ മുസ്ലിങ്ങളെ കൈപിടിച്ചുയര്‍ത്തി സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: