കൊച്ചി: നടന്‍ ബാലയെ അറസ്റ്റ് ചെയ്ത് കടവന്ത്ര പോലീസ്, മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിലായി. ബാലയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പുലര്‍ച്ചെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കടവന്ത്ര സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മകളെ സംരക്ഷിച്ചില്ല, പ്രായപൂര്‍ത്തിയാകാത്ത മകളെ മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മുൻ ഭാര്യയുമായും മകൾ അവന്തികയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി നിരന്തരം നടൻ ബാല വീഡിയോകൾ പങ്കുവെക്കുകയും അഭിമുഖങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു. അവയിൽ മിക്കതിലും പരാതിക്കാരിയേയും കുടുംബത്തേയും മോശമായി ചിത്രീകരിച്ചാണ് ബാല സംസാരിക്കാറുണ്ടായിരുന്നത്. മകൾ തന്റെ അടുത്തേക്ക് വരാത്തതിന് പിന്നിലും തനിക്ക് കാണാൻ സാധിക്കാത്തതിന് പിന്നിലും മുന്‍ഭാര്യയാണെന്നും ബാല ആരോപിച്ചിരുന്നു.
അതേസമയം മകളെ കാണാന്‍ ബാലയ്‌ക്ക് അവകാശമുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും അയാള്‍ അതിന് ശ്രമിച്ചില്ലെന്നും അത് മാത്രമല്ല 25 ലക്ഷംരൂപയുടെ ഇന്‍ഷ്യൂറന്‍സ് മാത്രമാണ് മകള്‍ക്ക് വേണ്ടി ബാല ചെയ്തിട്ടുളളത്. മകള്‍ക്ക് വേണ്ടി അച്ഛന്‍ എന്ന നിലയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. ഡിവോഴ്‌സ് നടത്തിട്ടും ബാല തന്നെ തേജോവധം ചെയ്‌തെന്നും അവര്‍ പറഞ്ഞു. ഇനി ബാലയുടെ ഭാഗത്ത് നിന്നും തനിക്ക് എതിരെ നടപടി ഉണ്ടായാല്‍ നിയമനടപടിയുമായി മുന്നോട്ട പോകുമെന്നും പരാതിക്കാരി
വീഡിയോയിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബാലയ്‌ക്കെതിരെ മകള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ താരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കുട്ടി കനത്ത സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു, പിന്നാലെ ഇതിനെതിരെയാണ് പ്രതികരണവുമായി മുന്‍ ഭാര്യ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: