Sports

ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍ ഇന്ന്

Published by

ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 39-ാമത് ഡോണ്‍ ബോസ്‌കോ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന്. പണ്‍കുട്ടികളുടെ കലാശപ്പോരില്‍ പ്രൊവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോട് ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടിയെ നേരിടുമ്പോള്‍ ആണ്‍കുട്ടികളില്‍ കോട്ടയം ഗിരിദീപം ബഥനി, രാജഗിരി കളമശ്ശേരി വിജയികള്‍ സില്‍വര്‍ ഹില്‍ എച്ച്എസ്എസ് ഡോണ്‍ ബോസ്‌കോ എച്ച്എസ്എസ് വിജയികളെ നേരിടും.

ഗേള്‍സ് ഡിവിഷനിലെ ആദ്യ സെമിയില്‍ ലിറ്റില്‍ ഫഌവര്‍ എച്ച്എസ്എസ് കൊരട്ടി സില്‍വര്‍ ഹില്‍ എച്ച്എസ്എസ് കോഴിക്കോടിനെയും(61-49) തോല്‍പ്പിച്ചു.

രണ്ടാം സെമിയില്‍ പ്രൊവിഡന്‍സ് എച്ച് എസ് എസ് കോഴിക്കോട് സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തേവരയെയും തോല്‍പ്പിച്ച് (41-11) ഫൈനലില്‍ പ്രവേശിച്ചു.

ശനിയാഴ്ച നടന്ന ലീഗ് മത്സരങ്ങളില്‍ രാവിലെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരിദീപം ഡോണ്‍ ബോസ്‌കോ എച്ച്എസ്എസിനെയും ഇരിങ്ങാലക്കുടയെയും (55-30) സില്‍വര്‍ ഹില്‍ എച്ച്എസ്എസ് കോഴിക്കോട് ലിയോ തകകക എച്ച്എസ്എസ് ആലപ്പുഴയെയും (38-12) ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം സെന്റ് ജോസഫ്സ് എച്ച്എസ്എസ് പാവറട്ടിയെയും (46-35). രാജഗിരി എച്ച്എസ്എസ് കളമശേരി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് എച്ച്എസ്എസ്, കൊരട്ടി (49-45) തോല്‍പിച്ചു രാജഗിരി ലിയോ 13നെയും തോല്‍പിച്ചു (31-9).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by