India

ദേവഭൂമിയായ ഉത്തരാഖണ്ഡിൽ ലാൻഡ് ജിഹാദും , തുപ്പൽ ജിഹാദും വച്ചു പൊറുപ്പിക്കില്ല; പുഷ്‌കർ സിംഗ് ധാമി .

Published by

കിച്ച ; ദേവഭൂമിയായ ഉത്തരാഖണ്ഡിൽ ലാൻഡ് ജിഹാദും ,   തുപ്പൽ ജിഹാദും വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി .  സമൂഹത്തിലെ  വിദ്യാസമ്പന്നരായ  ആളുകൾ ഇത്തരം കാര്യങ്ങളുടെ ദൂഷ്യവശങ്ങൾ വിശദീകരിക്കണമെന്നും അല്ലാത്തപക്ഷം   കർശനമായി നടപടി സ്വീകരിക്കുമെന്നും ധാമി പറഞ്ഞു.

ദേവഭൂമിക്ക് അതിൻ്റേതായ സാംസ്കാരികരൂപമുണ്ടെന്നും അത് നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കിച്ചയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പുഷ്കർ സിംഗ് ധാമി പറഞ്ഞു. വിവിധയിടങ്ങളിൽ സർക്കാർ ഭൂമി അനധികൃതമായി കൈയേറിയുള്ള കളി വച്ചുപൊറുപ്പിക്കില്ല.

സ്പിറ്റ് ജിഹാദ് തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു, നമ്മുടെ സംസ്ഥാനത്ത് ജനങ്ങൾ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്നാൽ കലാപങ്ങളിലും അക്രമങ്ങളിലും ഏർപ്പെടുന്നവർക്കുവേണ്ടി നിങ്ങൾ അക്രമത്തിൽ ഏർപ്പെടുകയും സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്താൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും  ധാമി പറഞ്ഞു. മാത്രമല്ല മതം മാറുന്നവർക്കെതിരെ മതപരിവർത്തന നിയമം വഴി നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by