മുംബൈ: മെഡിക്കല്‍ കോളെജുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് തന്നെ കുതിക്കുകയാണ്. പുതിയതായി മഹാരാഷ്ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ കൂടി വരികയാണ്. ഇതിന്റെ തറക്കല്ലിടല്‍ മോദി കഴിഞ്ഞ ദിവസം നടത്തി. മുംബൈ, നാസിക്, ജല്‍ന, അമരാവതി, ബുല്‍ധാന, വാഷിം, ഹിംഗോളി, അംബര്‍നാഥ്, ഗഡ്ചിരോളി, ഭണ്ഡാര എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍ വരിക.
മോദി അധികാരത്തില്‍ വരുന്ന 2014ല്‍ ഇന്ത്യയില്‍ ആകെ ഉണ്ടായിരുന്നത് 380 മെഡിക്കല്‍ കോളെജുകളാണ്. വളരെ ശ്രദ്ധാപൂര്‍വ്വമായ പരിശ്രമത്തിലൂടെ പുതുതായി 262 പുതിയ മെഡിക്കല്‍ കോളെജുകള്‍ മോദി സര്‍ക്കാര്‍ പുതുതായി പണികഴിപ്പിച്ച് പ്രവര്‍ത്തനമാരംഭിച്ചു. മോദിക്ക് മുന്‍പ് 51000 മെഡിക്കല്‍ സീറ്റുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1,07000 ആയി ഉയര്‍ന്നു.
സ്വാതന്ത്ര്യം നേടി 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയില്‍ ആകെ 7 എയിംസുകള്‍ ആണ് ഉണ്ടായിരുന്നത്. മോദി അധികാരത്തില്‍ വന്ന ശേഷം മാത്രം ഇത് 23 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: