തൃശൂര്‍: ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്മാര് എന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകന് ഔസേപ്പച്ചന്. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസ് ജന്മദിന ആഘോഷ പരിപാടിയില്‍ പങ്കെടുത്താണ് ഔസേപ്പച്ചന് ഇങ്ങനെ പറഞ്ഞത്.
ആര്‍എസ്എസ് വിശാലമായ സംഘടനയാണ്. ഈ വേദിയില്‍ എല്ലാവരും കൈ നീട്ടി സ്വീകരിച്ചു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്കിയ പാഠങ്ങളാണ്.മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും ഔസേപ്പച്ചന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഔസേപ്പച്ചന് പ്രശംസിച്ചു. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: