കൊച്ചി: എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശി അറയ്ക്കല്‍ ജോസഫാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ടോടെ നായരമ്പലത്താണ് സംഭവം. സംഭവത്തില്‍ ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: