ലണ്ടന്‍ : ചെസ്സില്‍ ബിസിനസ് സാധ്യത കണ്ണ് വെച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര. താന്‍ തുടങ്ങി വെച്ച ഗ്ലോബല്‍ ലീഗ് ചെസ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 332 കോടി രൂപയുടെ മൂല്യമുള്ളതായി മാറുമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ വിലയിരുത്തല്‍.
നേരത്തെ ഇന്ത്യന്‍ ചെസ് താരമായ പ്രജ്ഞാനന്ദ ചെസ്സിലെ അജയ്യനായ മാഗ്നസ് കാള്‍സനെ അട്ടിമറിച്ചപ്പോള്‍ മഹീന്ദ്രയുടെ കാര്‍ ആനന്ദ് മഹിന്ദ്ര സമ്മാനിച്ചിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചെസ്സുമായി കൂടുതല്‍ അടുത്തിരുന്നു. അന്താരാഷ്ട ചെസ് ഫെഡറേഷന്റെ (ഫിഡെ) ഡപ്യൂട്ട് പ്രസിഡന്റായി വിശ്വനാഥന് ആനന്ദ് വന്നതോടെ ആനന്ദ് മഹീന്ദ്ര അന്താരാഷ്ട്ര ചെസ് ഫെഡറേഷനുമായി കൂടുതല്‍ അടുത്തു. ഫിഡെയുടെ ഫ്രാഞ്ചൈസി ടൂര്‍ണ്ണമെന്റ് എന്ന നിലയ്ക്കാണ് ആനന്ദ് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗ് സംഘടിപ്പിക്കുന്നത്.
യുകെയില്‍ ലണ്ടനിലെ ഫ്രണ്ട്സ് ഹൗസിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഇക്കുറി നടന്ന രണ്ടാമത് ടൂര്‍ണ്ണമെന്റില്‍ ലോകതാരങ്ങളെ മുഴുവന്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. 332 കോടിയുടെ ബിസിനസ് മൂല്യം ഉണ്ടാക്കും എന്ന് പറയുമ്പോള്‍ സാമ്പത്തിക നേട്ടം ആനന്ദ് മഹീന്ദ്രയ്ക്ക് മാത്രമല്ല,. ഈ ചെസ് ലീഗില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമാണ്. അതായത് ഇതില്‍ മത്സരിക്കുന്ന ടീമുകള്‍, ആ ടീമുകളുടെ സ്പോണ്‍സര്‍മാര്‍, ആ ടീമുകളിലെ കളിക്കാര്‍, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, മാധ്യമങ്ങള്‍ അങ്ങിനെ എല്ലാവര്ക്കും അവരുടേതായ ലാഭവിഹിതം ലഭിക്കും.
ഈ ഗ്ലോബല്‍ ചെസ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ സ്പോണ്‍സര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ബിസിനസുകാരാണ്. പക്ഷെ ഓരോ ടീമും കണ്ടെടുക്കുന്ന കളിക്കാര്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ളവരാണ്. ഏതാണ്ട് ടി20യിലെ ഐപിഎല്‍ പോലെ തന്നെ. ഗെയ്ഞ്ചസ് ഗ്രാന്റ് മാസ്റ്റേഴ്സ് എന്ന ടീമിന്റെ ഉടമ വിശ്വനാഥന് ആനന്ദാണ്. ത്രിവേണി കോണ്ടിനെന്റര് കിംഗ്സ് എന്ന ടീമിന്റെ ഉടമ ത്രിവേണി ഗ്രൂപ്പ് ആണ്. ആല്‍പൈന്‍ വാരിയേഴ്സ് സ്വന്തമാക്കിയിരിക്കുന്നത് സഞ്ജയ് ഗുപ്തയാണ്. അപ് ഗ്രാഡ് മുംബ മാസ്റ്റേഴ്സിന്റെ ഉടമ റോണി സ്ക്രൂവാലയാണ്. ബലാന്‍ അലാസ്കന്‍ നൈറ്റ്സ് ഉടമസ്ഥര്‍ പുനിത് ബാലന് ഗ്രൂപ്പ് ആണ്. ദി അമേരിക്കന്‍ ഗാംബിറ്റ്സ് ഉടമകള്‍ പ്രചുര, മുന്‍ പ്രിസ്റ്റീജ് ഗ്രൂപ്പ് സിഇഒ വെങ്കട് നാരായണ, ക്രിക്കറ്റ് താരം രവിചന്ദര്‍ അശ്വിന് എന്നിവരാണ്.
ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ സമൂഹമാധ്യമപേജ് ഉപയോഗിച്ച് 10 കോടി പേരാണ്. രണ്ടാമത്തെ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 12ന് സമാപിച്ചപ്പോള്‍ സമൂഹമാധ്യമപേജും ടിവി സ്ട്രീമിങ്ങ് സൈറ്റും കൂടുതല്‍ പേര് കണ്ടു. ഡി.ഗുകേഷ് ലോക ചെസ് കിരീടത്തിനായി പോരാടുകയാണ്. പ്രജ്ഞാനന്ദ ലോകതാരം മാഗ്നസ് കാള്‍സനെയും ഇപ്പോഴത്തെ ലോകചാമ്പ്യന് ചൈനയുടെ ഡിങ് ലിറനെയും തോല്പിച്ചു. ഇന്ത്യ ലോക ചെസ് ഒളിമ്പ്യാഡില്‍ വനിത, പുരുഷ വിഭാഗം ചാമ്പ്യന്മാരായി. ഇതോടെ ചെസ്സിനോടുള്ള ആവേശം ഇന്ത്യയില്‍ കൂടിവരികയാണ്. ചെസ് കൂടുതല്‍ പ്രൊഫഷണലായ ഗെയിം ആയി മാറിയതോടെ മികച്ച പശ്ചാത്തലത്തില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ കടന്നുവരികയാണ്. കൂടുതല്‍ പേര് ചെസ് ശ്രദ്ധിക്കാനും തുടങ്ങിയിരിക്കുന്നു.
ഇക്കുറി ത്രിവേണി കോണ്ടിനെന്റല് കിംഗ്സ് ചാമ്പ്യന്മാരായി. ഫ്രാന്‍സിന്റെ ലോക ഏഴാം നമ്പര്‍ താരം അലിറെസ ഫിറൂഷയാണ്. ഈ ടീമിനെ നയിച്ചത്. മാഗ്നസ് കാള്സന്, മാക്സിം വാചിയെര് ലെഗ്രാവ്, വിശ്വനാഥന് ആനന്ദ്, ഹികാരു നകാമുറ, അനീഷ് ഗിരി, വിശ്വനാഥന് ആനന്ദ്, ഷക്രിയാര്‍, വിദിത് ഗുജറാത്തി അര്ജുന് എരിഗെയ്സി എന്നിവരെ അണിനിരത്താന്‍ ഇക്കുറി ഗ്ലോബല്‍ ചെസ് ലീഗിനായി. അലക്സാണ്ട്ര കോസ്റ്റിന്യൂയിക്, സലിമോവ, വൈശാലി, കൊനേരു ഹംപി തുടങ്ങിയ വനിതാതാരങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: