മോസ്കോ: റഷ്യയുടെ അതിർത്തിയോട് ചേർന്ന് അമേരിക്കയുമായി സൈനികാഭ്യാസം നടത്തുന്നതിനെതിരെ ജപ്പാനോട് ശക്തമായ പ്രതിഷേധം അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യയിലെ ജാപ്പനീസ് എംബസിക്ക് നൽകിയ സന്ദേശത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഒക്‌ടോബർ അവസാനത്തിലും നവംബർ ആദ്യത്തിലും നടക്കുന്ന അഭ്യാസത്തിൽ റഷ്യയുടെ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന ഹോക്കൈഡോ പ്രദേശങ്ങളിലാണ് സംയുക്ത സൈനികാഭ്യാസം ഉൾപ്പെടുന്നതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇത്തരം സമ്പ്രദായം തികച്ചും അസ്വീകാര്യമാണെന്ന് ജാപ്പനീസ് പക്ഷത്തെ അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും മോസ്കോ സ്വീകരിക്കുന്ന അനിവാര്യമായ പ്രതിരോധ നടപടികളെക്കുറിച്ച് ജാപ്പനീസ് എംബസിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക