കോട്ട : ഭഗവാൻ ശ്രീരാമന്റെ ജീവിതവും തത്ത്വചിന്തയും സത്യത്തിന്റെ പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ശനിയാഴ്ച വൈകീട്ട് വിജയദശമി ദിനത്തിൽ രാജസ്ഥാനിലെ കോട്ടയിൽ നടന്ന 131-ാമത് ദേശീയ ദസറ മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമൻ ആദർശ ജീവിതം നയിച്ചു. സമൂഹത്തിലെ അവശരും ദരിദ്രരുമായ വിഭാഗങ്ങളെ തന്നോടൊപ്പം കൂട്ടി. 14 വർഷത്തെ വനവാസ ജീവിതത്തിൽ അവരുടെ ജീവിതം മാറ്റിമറിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. ഒടുവിൽ അഹങ്കാരിയായ രാവണനെ വധിച്ചുവെന്നും പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ബിർള പറഞ്ഞു. കൂടാതെ രാമന്റെ ജീവിതവും തത്ത്വചിന്തയും സത്യത്തിന്റെ പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ 80 അടി ഉയരമുള്ള രാവണന്റെ പ്രതിമയും മകൻ മേഘനാഥന്റെയും രാവണന്റെ സഹോദരൻ കുംഭകർണ്ണന്റെയും അറുപതടി ഉയരമുള്ള പ്രതിമകളും മലിനീകരണ വിമുക്തമായ പടക്കങ്ങൾ ഉപയോഗിച്ചാണ് അഗ്നിക്കിരയാക്കിയത്.
രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ, ഊർജ മന്ത്രി ഹീരാലാൽ നഗർ, എംഎൽഎ സന്ദീപ് ശർമ, മേയർ രാജീവ് ഭാരതി, കോട്ട ദസറ ഫെയർ കമ്മിറ്റി ചെയർമാൻ വിവേക് രാജ്വൻഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: