ഗോണ്ട : ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ കോട്ട്വാലി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ദുർഗാ വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള യാത്രയ്ക്ക് നേരെ കല്ലേറുണ്ടായി. ശനിയാഴ്ച രാത്രിയിലാണ് അക്രമം നടന്നതെന്ന് പോലീസ് അറിയിച്ചു.
പോലീസ് സ്റ്റേഷൻ റോഡിലെ നുരാമൽ ക്ഷേത്രത്തിന് സമീപമാണ് ഘോഷയാത്രയ്ക്ക് നേരെ രണ്ട് തവണ കല്ലേറുണ്ടായതെന്ന് പോലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ പ്രാദേശിക ഹൈന്ദവ സംഘട ശ്മശാനത്തിന് സമീപം ദുർഗാ വിഗ്രഹം സ്ഥാപിക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായം തടയുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയത്. പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: