ന്യൂഡൽഹി : 100 വർഷം പൂർത്തിയാക്കുന്ന ആർ എസ് എസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സേവനത്തിനായി സമർപ്പിച്ച രാഷ്ട്രീയ സ്വയംസേവക സംഘം ഈ വിജയദശമി ദിനത്തിലാണ് 100 വർഷം പൂർത്തിയാക്കിയത്. ഈ ചരിത്ര നാഴികക്കല്ല് കൈവരിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. രാജ്യത്തോടുള്ള നിങ്ങളുടെ നിശ്ചയദാർഢ്യവും സമർപ്പണവും ഓരോ തലമുറയ്ക്കും പ്രചോദനമാണ്. വികസിത ഇന്ത്യ കൈവരിക്കുന്നതിന് അത് പുതിയ ഊർജം പകരും. ‘ എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഹിന്ദുക്കൾക്ക് മാത്രമല്ല, ബംഗ്ലദേശിലെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇന്ത്യാ സർക്കാരിന്റെ സഹായം ആവശ്യമാണെന്ന് ഇന്ന് നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷ ചടങ്ങിൽ സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം നല്ലതല്ല. അവിടെ ഹിന്ദുക്കളെ ലക്ഷ്യമിടുകയാണ്. അവർക്ക് സഹായം ആവശ്യമാണ്. അവർക്ക് ഇന്ത്യയിൽനിന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്’’ – എന്നും മോഹൻ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: