ലക്നൗ ; ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയും ഗോരക്ഷപീഠാധീശ്വർ മഹന്തുമായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വിജയദശമി ഘോഷയാത്ര . ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പരമ്പരാഗത വിജയദശമി രഥയാത്രയിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരും ഉൾപ്പെട്ടിരുന്നു.രഥയാത്രയ്‌ക്ക് ശേഷം മാനസരോവർ രാംലീല മൈതാനിയിൽ യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്തു.
500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ രാംലല്ല ഇരിക്കുന്നത് കാണാൻ കഴിഞ്ഞത് തങ്ങളുടെ തലമുറയ്‌ക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഏത് സന്യാസിമാർ രാമക്ഷേത്രം സന്ദർശിക്കുന്നുണ്ടെങ്കിലും അവരുടെ സമരം വിജയിച്ചതിൽ അവർ സന്തോഷിച്ചിരിക്കണം. നമ്മുടെ ഓരോ പ്രവൃത്തിയും രാജ്യത്തിന്റെ പേരിലാകണം . മര്യാദ പുരുഷോത്തമൻ ശ്രീരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അതിർത്തി നിർണ്ണയിച്ച അതേ ഇന്ത്യയാണ് ഇത്. നമ്മുടെ വ്യക്തിപരമായ താൽപ്പര്യമോ വിഭാഗമോ മതമോ പ്രദേശമോ ഭാഷയോ രാഷ്‌ട്രത്തേക്കാൾ വലുതായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: