ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കൈയേറ്റവും അനധികൃത നിര്‍മ്മാണവും റവന്യൂ വകുപ്പു ഭരിക്കുന്ന സിപിഐക്കുള്ളിലും അഭ്യന്തര കലാപത്തിനും അഴിമതി ആരോപണത്തിനും ഇടയാക്കിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി. ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷണത്തിന് ഉത്തരവിട്ടുവെന്നാണ് മന്ത്രി കെ രാജന് അറിയിച്ചത്. ഇക്കാര്യത്തില്‍ ആരോപണവിധയമായ മന്ത്രിയുടെ ഓഫീസിനെയും സിപിഐ ജില്ലാ ഭാരവാഹികളെയും സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രിയുടേത്. ക്രമക്കേട് പുറത്തു കൊണ്ടുവന്ന ജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
കൈയേറ്റം ഒഴിപ്പിക്കാന്‍ ഭൂമി സംരക്ഷണ നിയമം പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. 1965 70 കാലയളവില്‍ കൃഷിക്കായി നല്കിയ അഞ്ച് പട്ടയങ്ങള്‍ ദുരുപയോഗം ചെയ്താണ് കൈയേറ്റം നടന്നത് . പാറ പുറമ്പോക്കായി കിടന്ന ഭൂമിയിലാണ് കയ്യേറ്റം ഉണ്ടായതെന്നും റവന്യൂ മന്ത്രിയുടെ ഓഫീസ് കയ്യേറ്റത്തിന് കൂട്ടുനിന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് മന്ത്രി പറയുന്നത്. കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: