കൊല്‍ക്കത്ത: ആര് ജി കാര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ നിരാഹാരസമരം നടത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന് രക്ഷിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചു. അലോക് വര്‍മ്മ എന്ന ജൂനിയര്‍ ഡോക്ടറെക്കൂടി ഇന്നലെ ആരോഗ്യനിലവഷളായതോടെ ആശുപത്രിയിലേക്കു മാറ്റി. മറ്റൊരു ജൂനിയര്‍ ഡോക്ടറായ അനികേത് മഹാതോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്സ് ഫ്രണ്ട് കൂടുതല്‍ ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിരാഹാര സമരഭൂമിക്ക് സമീപം വെള്ളിയാഴ്ച റാലിയും സംഘടിപ്പിച്ചു.
ജൂനിയര്‍ ഡോക്ടര്‍മാരുടെ പത്ത് ഇന ആവശ്യങ്ങള്‍ അവരുടെ നേട്ടത്തിന് വേണ്ടിയല്ലെന്നും ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും സമരക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: