ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയിലെ ‘അത്ഭുത രോഗശാന്തി’ക്കെതിരെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്. ഞെട്ടിക്കുന്ന ആരോഗ്യ വിവരം എന്നൊക്കെ പറഞ്ഞ് ഇനി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ചപ്പടാച്ചി പടച്ചുവിടാനാവില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി ഉണ്ടാകുമെന്നാണ് ഡ്രസ്സ് കണ്ട്രോളര് ജനറല്‍ രാജീവ് സിംഗ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ആരോഗ്യ സംബന്ധമായ വീഡിയോകള്‍ നിരീക്ഷണവിധേയമാക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ നീക്കം .ഡോക്ടര്‍മാര്‍ എന്ന ഭാവേന സ്റ്റെതസ് കോപ്പും കഴുത്തിലിട്ട് ചിലര്‍ യൂട്യൂബ് ചാനലുകളിലെത്തി തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇടുന്നത് പൊതുജനങ്ങളെ വഴിതെറ്റിക്കുകയും അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: