തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആര്‍എംപി നേതാവ് കെ കെ രമ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും വേണ്ടത്ര പ്രാധാന്യം കല്‍പ്പിച്ചില്ലെന്ന് ആക്ഷേപം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ മുന്‍പ് പരിഗണിച്ചിട്ടുണ്ട് എന്നാണ് ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമാ മേഖലയിലുള്ള ഉന്നതരെ ബാധിക്കാനിടയുള്ള സംഭവമെന്ന നിലയ്‌ക്ക് വിശദമായ ഒരു ചര്‍ച്ചയ്‌ക്ക് ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറല്ല. പേരിന് ഒരു പ്രമേയം അവതരിപ്പിച്ചു പിന്‍മാറുകയായിരുന്നു പ്രതിപക്ഷവും ചെയ്തത്.
നിയമസഭയില്‍ കാര്യമായ പ്രതിഷേധം ഉയര്‍ത്താതെ ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ പുറത്തെത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്‌ത്തിവെച്ച സര്‍ക്കാരിന് വിഷയം ചര്‍ച്ചയ്‌ക്ക് വന്നാല്‍ തങ്ങള്‍ പ്രതിരോധത്തിലാകുമെന്ന് അറിയാമായിരുന്നു. ആ നിലയ്‌ക്ക് പ്രതിപക്ഷത്തിന്റെ അയഞ്ഞ സമീപനം സര്‍ക്കാരിന് അനുഗ്രഹമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: