മലപ്പുറം : പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡന പരാതി നല്കിയ യുവതി ഗൂഗിള്‍ മേധാവികള്‍ക്ക് എതിരെയും പരാതിയുമായി പോലീസ് സ്റ്റേഷനില്‍. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പരിശോധന കൂടാതെ അപ്ലോഡ് ചെയ്തതിനെതിരെയാണ് ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് , സിഇഒ സുന്ദര്‍ പിച്ചെ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൊന്നാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രണ്ട് മലയാളം യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താന്‍ പരാതി നല്‍കിയിട്ടും പീഡന പരാതിയില്‍ കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായവര്‍ പകപോക്കാനായി കെട്ടിച്ചമച്ചതാണ് തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ പരാതിയെന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി ഹൈക്കോടതി വിശദീകരണവും നല്കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയര്മാന് റോജിന്‍ അഗസ്റ്റിന്, എംഡി ആന്റോ അഗസ്റ്റിന് വൈസ് ചെയര്മാന് ജോസുകുട്ടി അഗസ്റ്റിന് എന്നിവരാണ് പീഡന പരാതിക്ക് പിന്നിലെന്നും ഡിവൈഎസ്പി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: