ആലപ്പുഴ: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായുള്ള കുഴിയില്‍ പതിച്ചു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ മിഥു സി. വിനോദ്, രാജലക്ഷ്മി എന്നിവര്‍ സഞ്ചരിച്ച കാറാണ് കുഴിയില്‍ വീണത്.
ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളജിന് കിഴക്കുഭാഗത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം.ഡോക്ടര്‍മാര്‍ക്ക് പരിക്കില്ലങ്കിലും കാറിനു കേടുപാടുണ്ടായി.
നാട്ടുകാര്‍ കുഴിയില്‍ നിന്ന് കാര്‍ തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്രമം വിഫലമായതിനാല്‍ പിന്നീട് ജെസിബി എത്തിച്ച് കാര്‍ നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: