Kerala

പണമിടപാടിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; മലപ്പുറത്ത് വൃദ്ധ ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം

വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദ്ദിച്ചെന്നാണ് പരാതി

Published by

മലപ്പുറം: വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം.പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്ക് മര്‍ദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിസിനസില്‍ മുടക്കാന്‍ നല്‍കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റവും കയ്യേറ്റവും ഉണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദ്ദിച്ചെന്നാണ് ഇവരുടെ പരാതി.

എന്നാല്‍ അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് അബ്ദുള്‍ കലാമിന്റെ പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബിസിനസില്‍ മുടക്കാന്‍ നല്‍കിയ 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ലെന്ന് അസൈന്‍ പറഞ്ഞു. എന്നാല്‍ പണം നല്‍കാനില്ലെന്നാണ് അബ്ദുര്‍ കലാമിന്റെ പക്ഷം. സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by