ന്യൂഡൽഹി ; വിജയദശമി ദിനത്തിൽ ശസ്ത്രപൂജ നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.പശ്ചിമ ബംഗാളിലെ സുക്‌ന മിലിട്ടറി സ്‌റ്റേഷനിലായിരുന്നു പരമ്പരാഗത ശസ്‌ത്ര പൂജ . കലശപൂജ, ശസ്ത്രപൂജ, വാഹനപൂജ എന്നിവയോടെയാണ് പ്രതിരോധമന്ത്രി ചടങ്ങുകൾ ആരംഭിച്ചത്. അത്യാധുനിക കാലാൾപ്പട, പീരങ്കി, ആശയവിനിമയ സംവിധാനങ്ങൾ, മൊബിലിറ്റി പ്ലാറ്റ്‌ഫോമുകൾ, ഡ്രോൺ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക സൈനിക ഉപകരണങ്ങൾക്കും അദ്ദേഹം പൂജ നടത്തി.
അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ സായുധ സേനയുടെ ജാഗ്രതയെയും പ്രധാന പങ്കിനെയും രാജ്‌നാഥ് സിംഗ് തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തിന്റെ പ്രതീകമാണ് ദസറയെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഭീഷണിയുണ്ടെങ്കിൽ വലിയ നടപടികളെടുക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ആയുധങ്ങൾ പൂർണ്ണ ശക്തിയോടെ ഉപയോഗിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ശസ്ത്ര പൂജ.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നിയുക്ത പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ്, ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ഈസ്റ്റേൺ കമാൻഡ് ലെഫ്റ്റനൻ്റ് ജനറൽ രാം ചന്ദ്ര തിവാരി, ഡയറക്ടർ ജനറൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ലെഫ്റ്റനൻ്റ് ജനറൽ രഘു ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: