കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനായി എത്തിച്ച കെട്ടുകാള മറിഞ്ഞു വീണു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാളയാണ് മറിഞ്ഞത്.
രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ കായുകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്.അപകടത്തില്‍ പെട്ട കെട്ടുകാള കാലഭൈരവന്റെ ശിരസിനുമാത്രം 17.75 അടി ഉയരമുണ്ട്. ഇരുപത് ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടിയാണ് നീളം. 28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: