കൊച്ചി: തൊഴിലിടങ്ങളില്‍ പല വിധത്തിലായി രൂപപ്പെടുന്ന മാനസിക സമ്മര്‍ദ്ദവും അസ്ഥിരതയും വ്യക്തികളുടെ പ്രവര്‍ത്തനക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് എറണാകുളം സൈക്യാട്രിക് സൊസൈറ്റി.
ലോക മാനസികാരോഗ്യ ദിനത്തില്‍ ‘തൊഴില്‍ സ്ഥലത്ത് മാനസികാരോഗ്യം’ എന്ന ഈ വര്‍ഷത്തെ പ്രമേയം മുന്‍നിര്‍ത്തി എറണാകുളം സൈക്യാട്രിക് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. കൊച്ചി കോര്റഷന് മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴില്‍ മേികളിലുമുള്ള തൊഴില്‍ ദാതാക്കളെയും ജീവനക്കാരെയും ബാധിക്കുന്ന നിശബ്ദ രോഗമായി മാനസിക സമ്മര്‍ദ്ദവും, ഉത്കണ്ഠയും വ്യാപിച്ചിട്ടുണ്ട്.
എറണാകുളം സൈക്യാട്രിക് സൊസൈറ്റിയുമായി സഹകരിച്ച് ഹാപ്പിനസ് കൊച്ചി – കെയറിംഗ് ഫോര്‍ ദ വെല്‍നസ് ഓഫ് ഓള്’എന്ന സംരംഭം നഗരസഭ ആരംഭിച്ചിട്ടുണ്ട്.
കൊച്ചി നിവാസികളുടെ മാനസികാരോഗ്യത്തിനായുള്ള പദ്ധതികളും അതിനുള്ള നിയമ ചട്ടക്കൂടുകളും നടപ്പില്‍വരുത്തുകയാണ് ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.
ഡോ. അനൂപ് വിന്‍സെന്റ്, ഡോ. ടി.സി. വിഷ്ണു, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, ഡോ. റിംഗൂ തെരേസ ജോസ്, ഡോ. അശ്വിന് കൃഷ്ണന് അജിത് തുടങ്ങിയവര്‍ സംസാരിച്ചു.
എല്ലാ തലങ്ങളിലും തുറന്ന ആശയവിനിമയത്തിനും സഹാനുഭൂതിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സാഹചര്യമൊരുക്കണമെന്ന് ഡോ. ടി.സി. വിഷ്ണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: