കൊച്ചി: മുനമ്പം ബീച്ചിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് വഖഫ് ബോര്‍ഡ് അഭിഭാഷകന് അന്വേഷണം ആരംഭിച്ചു. മത്സ്യത്തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനാണ് അന്വേഷണം.
സര്‍ക്കാര്‍ ഭൂമി കൈയേറി വീടു പണിതിട്ടുണ്ടെങ്കില്‍ വഖഫ് ഭൂമി മാത്രമല്ല, സര്‍ക്കാര്‍ ഭൂമിയും കൈയേറിയെന്ന് കോടതിയെ അറിയിച്ച് മുനമ്പം നിവാസികള്‍ നടത്തിയിരിക്കുന്നതെല്ലാം നിയമ ലംഘനങ്ങളാണെന്ന് വരുത്തിത്തീര്ക്കുന്നതിനാണിത്. അന്വേഷണ ഭാഗമായി വഖഫുമായി ബന്ധപ്പെട്ടവര്‍ മുനമ്പം സന്ദര്‍ശിച്ചു. ഭൂമിയുടെ പ്ലാന്‍ കൊണ്ടുവന്ന് പ്രദേശവാസികളുമായി ആശയ വിനിമയം നടത്തി.
വഖഫ് ബോര്‍ഡ് മുനമ്പത്ത് നടത്തുന്ന ഭൂമി അധിനിവേശത്തിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങി.
1950ല്‍ ഫറൂഖ് കോളജിന് കൈമാറിയ ഭൂമി 2022ല്‍ എങ്ങനെ വഖഫ് ഭൂമിയായെന്നതില് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇന്ന് വൈകിട്ട് 4.30ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ എസ്എന്‍ഡിപിയോഗം മുനമ്പം ശാഖാ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: