Categories: News

എയര്‍ ഇന്ത്യ വിമാനം രണ്ടര മണിക്കൂര്‍ വട്ടമിട്ടു പറന്ന് തിരിച്ചറക്കി; വനിതാ പൈലറ്റിന് അഭിനന്ദന പ്രവാഹം

Published by

ചെന്നൈ: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം എയര്‍ ഇന്ത്യയുടെ ട്രിച്ചി-ഷാര്‍ജ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ജീവിതത്തിനും മരണത്തിനും ഇടയില്‍ പ്രാര്‍ത്ഥനാനിരതരായ യാത്രക്കാര്‍. രണ്ടുമണിക്കൂര്‍ ആകാശത്ത് വട്ടമിട്ട് പറന്നപ്പോള്‍ 141 ജീവനക്കാരുടെയും ജീവനുമായി സേഫ് ലാന്റിംഗ് നടത്തിയ ഡാനിയല്‍ ബെലിസ അങ്ങനെ മനകരുത്തിന്റെ പ്രതീകമായി… യാത്രക്കാര്‍ക്ക് ആശ്വാസമായി… ജീവിതത്തിലേക്ക് സുരക്ഷിതമായ സേഫ് ലാന്റിംഗ്. വനിതാപൈലറ്റിന് ആശംസയുമായി എത്തുകയാണ് അധികൃതരും സോഷ്യല്‍ മീഡിയയും. ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ പോര്‍ട്ടാകെ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി.

ഷാര്‍ജയിലേക്കുള്ള AXB613 വിമാനം ഇന്നലെ വൈകിട്ട് 5.40നാണു ട്രിച്ചി വിമാനത്താവളത്തില്‍നിന്നു വിമാനം പറന്നുയര്‍ന്നത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതികത്തകരാറുണ്ടായെന്ന് അറിയിപ്പു വന്നതോടെ ആശങ്കയുയര്‍ന്നു. പിന്നാലെ ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇരുപത് ആംബുലന്‍സുകളും 18 ഫയര്‍ എന്‍ജിനുകളും സജ്ജമാക്കി. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് പ്രശ്‌നങ്ങള്‍ നേരിട്ടതായാണു വിവരം. ഇന്ധനം ചോര്‍ത്തിക്കളയാന്‍ ആകാശത്ത് വട്ടമിട്ടു പറന്നു. രാത്രി എട്ടേകാലോടെ ട്രിച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചറക്കി. 8.20ന് ഷാര്‍ജയില്‍ എത്തേണ്ട വിമാനമായിരുന്നു ഇത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക