ന്യൂഡല്‍ഹി: സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഭാരത സര്‍ക്കാര്‍ നല്‍കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം. സ്‌കീമിന് കീഴില്‍ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ അപേക്ഷകര്‍ക്കും 12000 രൂപ ധനസഹായം ലഭിക്കും. സാമ്പത്തിക സഹായം തിരഞ്ഞെടുത്ത അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. 8-ാം ക്ലാസിലേക്ക് പ്രമോഷന്‍ ലഭിച്ചവരും കുറഞ്ഞത് 55% മാര്‍ക്ക് നേടിയവരുമായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീമിനുള്ള അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവരായിരിക്കണം.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കോളര്‍ഷിപ്പ് തുടരുന്നതിന്, പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് നേടിയിരിക്കണം.
അപേക്ഷകന്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഒരു മെറിറ്ററി വിദ്യാര്‍ത്ഥിയായിരിക്കണം.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: